എ.ഐ നയരൂപീകരണത്തിന്  ഉന്നത തല സമിതി രൂപീകരിച്ചു

എ.ഐ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ധന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

author-image
Athira Kalarikkal
New Update
rbi

Representational Image

  

കൊച്ചി: ധനകാര്യ മേഖലയില്‍ ഉത്തരവാദിത്വത്തോടെയും നൈതികതയോടും നിര്‍മ്മിത ബുദ്ധി(എ.ഐ) ഉപയോഗിക്കുന്നതിന് ചട്ടങ്ങളൊരുക്കാന്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉന്നത തല സമിതി രൂപീകരിച്ചു. എ.ഐ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ധന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 ഐ.ഐ.ടി ബോംബെയിലെ പ്രൊഫസര്‍ പുഷ്പക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വിദ്യാഭ്യാസ, വ്യവസായ, സര്‍ക്കാര്‍ മേഖലകളിലെ പ്രതിനിധികളുണ്ടാകും. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധന സ്ഥാപനങ്ങള്‍, ഫിന്‍ടെക്കുകള്‍, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ എന്നിവയ്‌ക്കെല്ലാം നയം ബാധകമാകും.

ai reserve bank of india