പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി ആർബിഐ. ബാങ്കിന് 1.31 കോടി രൂപയാണ് ആർബിഐ പിഴ ചുമത്തിയത്. ആർബിഐയുടെ കെവൈസിയും ‘ലോണുകളും അഡ്വാൻസുകളും’ സംബന്ധിച്ച ചില നിർദേശങ്ങൾ പാലിക്കാത്തതിനാണ് ബാങ്കിന് പിഴ ചുമത്തിയത്. 2022 മാർച്ച് 31 വരെ ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമപരമായ പരിശോധന നടത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.
റിസർവ് ബാങ്ക് ഇതുസംബന്ധിച്ച നോട്ടീസ് ബാങ്കിന് നൽകിയിരുന്നു. ബാങ്കിൻ്റെ മറുപടി പരിഗണിച്ച്, സബ്‌സിഡി/ റീഫണ്ടുകൾ/ റീഇംബേഴ്‌സ്‌മെൻ്റുകൾ വഴി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയ്‌ക്കെതിരെ പിഎൻബി രണ്ട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് പ്രവർത്തന മൂലധന ഡിമാൻഡ് വായ്പ അനുവദിച്ചതായി കണ്ടെത്തിയതായി ആർബിഐ അറിയിച്ചു.
കൂടാതെ, ചില അക്കൗണ്ടുകളിൽ, ഉപഭോക്താക്കളെയും അവരുടെ വിലാസങ്ങളെയും കുറിച്ചുള്ള രേഖകൾ സംരക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ആർബിഐ പറഞ്ഞു.