റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: സ്വര്‍ണ വായ്പകളിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പകളിലെ ഓഡിറ്റ് നടപടികളുടെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്‍െര ഇടപെടല്‍.
സ്വര്‍ണത്തിന്റെ ലോണ്‍ ടു വാല്യു, വായ്പ തുകയുടെ പരിധി, സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കുന്നത്, സ്വര്‍ണത്തിന്റെ പരിശുദ്ധി അളക്കുന്നത്, പണയ സ്വര്‍ണത്തിന്റെ ലേലം എന്നിവയുമായൊക്കെ ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
ഐ.ഐ.എഫ്.എല്‍ വീഴ്ചയ്ക്ക് പിന്നാലെ സ്വര്‍ണ പണയ വായ്പ രംഗത്ത് നിലനില്‍ക്കുന്ന അലിഖിതമായ പല നിയമങ്ങളും ഇല്ലാതാക്കാനും ഈ മേഖലയെ ശുദ്ധീകരിക്കാനും റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്. ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള സ്വര്‍ണ വായ്പ സ്ഥാപനങ്ങള്‍ വായ്പ തുക നേരിട്ട് പണമായി നല്‍കുന്നത് തുടരില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. ആദായനികുതി നിയമപ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള പണമിടപാടിന് രാജ്യത്തിന് വിലക്കുണ്ട്. സ്വര്‍ണ വായ്പകള്‍ അടിയന്തര ഉപയോഗങ്ങള്‍ക്കുള്ളതായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കാതെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പയുടെ ഭൂരിഭാഗവും പണമായാണ് വിതരണം ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
