ബോബ് വേള്‍ഡ് ആപ്പിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബര്‍ 10നാണ് മൊബൈല്‍ ആപ്ലിക്കേഷനായ ബോബ് വേള്‍ഡ് ആപ്പില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്.

author-image
anumol ps
New Update
bob

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക്  പിന്‍വലിച്ചു. ഇതോടെ ബാങ്കിന് ബോബ് വേള്‍ഡ് ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാന്‍ സാധിക്കും. 

മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബര്‍ 10നാണ് മൊബൈല്‍ ആപ്ലിക്കേഷനായ ബോബ് വേള്‍ഡ് ആപ്പില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. ബോബ് വേള്‍ഡ് ആപ്പില്‍ ഇടപാടുകാരുടെ സമ്മതമില്ലാതെ മൊബൈല്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ആരോപണമുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു നടപടി.

ഇതുമായി ബന്ധപ്പെട്ട് ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും അവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് റിസര്‍വ് ബാങ്ക് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തിരുത്തല്‍ നടപടികള്‍ നടപ്പാക്കിയതായി ബാങ്ക് ഓഫ് ബറോഡ അറിയിക്കുകയായിരുന്നു.

ഇതോടെ ബാധകമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ബോബ് വേള്‍ഡ് ആപ്ലിക്കേഷനില്‍ ഇനി ഉപയോക്താക്കളെത്തും. എന്‍.എസ്.ഇയില്‍ 0.53 ശതമാനം ഉയര്‍ന്ന് 263.80 രൂപയിലായിരുന്നു ബാങ്ക് ഓഫ് ബറോഡ ഓഹരികളുടെ വ്യാപാരം നടത്തിയത്. 

 

bank of baroda bob world app