ഇ റുപ്പിയുടെ പ്രചാരം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക്

തുടക്കത്തില്‍ ഓഫീസര്‍മാരുടെ റീഇമ്പേഴ്സ്മെന്റ് ആനുകൂല്യങ്ങളാണ് ഡിജിറ്റല്‍ വാലറ്റില്‍ ഇടുന്നത്. അടുത്ത ഘട്ടത്തില്‍ മറ്റ് ആനുകൂല്യങ്ങളും ഡിജിറ്റല്‍ കറന്‍സിയായി കൈമാറാനാണ് നീക്കം. 

author-image
Athira Kalarikkal
New Update
e rupee

Reprsentational Image

കൊച്ചി: ജീവനക്കാരുടെ അക്കൗണ്ടില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍(സി.ബി.ഡി.സി) നിക്ഷേപിച്ച് ഇ റുപ്പിക്ക് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. തുടക്കത്തില്‍ ഓഫീസര്‍മാരുടെ റീഇമ്പേഴ്സ്മെന്റ് ആനുകൂല്യങ്ങളാണ് ഡിജിറ്റല്‍ വാലറ്റില്‍ ഇടുന്നത്. അടുത്ത ഘട്ടത്തില്‍ മറ്റ് ആനുകൂല്യങ്ങളും ഡിജിറ്റല്‍ കറന്‍സിയായി കൈമാറാനാണ് നീക്കം. 

അതിവേഗത്തിലും സുരക്ഷിതമായും പേയ്മെന്റ് നടത്താനാകുന്ന പുതിയ ഓപ്ഷനായി ഡിജിറ്റല്‍ കറന്‍സിയെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് ബദലായി കേന്ദ്ര ബാങ്കുകളുടെ ഉറപ്പോടെ ഇറക്കുന്ന പേപ്പര്‍ കറന്‍സികളുടെ ഡിജിറ്റല്‍ രൂപമാണിത്.

 2022 ഡിസംബറിലാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പിയുടെ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. സാധാരണ നിക്ഷേപങ്ങളില്‍ നിന്ന് വിഭിന്നമായി ഇ റുപ്പി റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്വമാണ്. ഒരാള്‍ എസ്.ബി അക്കൗണ്ടില്‍ നിന്ന് പണം ഇ റുപ്പിയായി മാറ്റുമ്പോള്‍ തത്തുല്യമായ തുക അക്കൗണ്ടില്‍ നിന്ന് കുറയും.

RBI digital rupee. e rupee