പലിശ ഉടന്‍ കുറയ്ക്കില്ലെന്ന് ആര്‍ബിഐ

നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ 2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് രണ്ടര ശതമാനം ഉയര്‍ത്തിയിരുന്നു. 

author-image
anumol ps
New Update
rbi

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി:  പലിശ ഉടന്‍ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ. പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമയമായില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നാണയപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിലും പലിശ നിരക്കില്‍ മാറ്റം വരാനുള്ള സാദ്ധ്യത കുറഞ്ഞു. നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ 2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് രണ്ടര ശതമാനം ഉയര്‍ത്തിയിരുന്നു. 

RBI interest rate