ന്യൂഡല്‍ഹി: ഡിസംബറില്‍ പലിശനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് ഇക്കുറി അടിസ്ഥാനപലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. റീപ്പോ നിരക്ക് 5.25 ശതമാനമായി തുടരുമെന്നതിനാല്‍ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല. 2025 ഫെബ്രുവരി മുതല്‍ 4 എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്.
പലിശനിരക്ക് നിലനിര്‍ത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. എന്നാല്‍പണപ്പെരുപ്പ അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. ജിഡിപി വളര്‍ച്ചാ അനുമാനം7.4% ഉയര്‍ത്തി. അതേസമയം ഇന്നലെ ഇടിഞ്ഞ വിപണികള്‍ വീണ്ടും നഷ്ടത്തിലേക്കു നീങ്ങുന്ന സൂചനയിലാണു വെള്ളിയാഴ്ച വ്യാപാരം തുടങ്ങുന്നത്. ഏഷ്യയും യൂറോപ്പും അമേരിക്കയും ഇന്നലെ ഇടിഞ്ഞു. സ്വര്‍ണം, വെള്ളി, ക്രിപ്‌റ്റോകറന്‍സികള്‍, ക്രൂഡ് ഓയില്‍ തുടങ്ങിയവയും വലിയ നഷ്ടത്തിലായി. നീണ്ടു നില്‍ക്കുന്ന, വലിയ തിരുത്തലിന്റെ തുടക്കമാണോ ഇതെന്നു പലതും ആശങ്കപ്പെടുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,639 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,581 ലേക്കു താഴ്ന്നിട്ട് 25618 ല്‍ എത്തി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
