സംസ്ഥാനത്ത് റെക്കോര്‍ഡ് സ്വര്‍ണവില തുടരുന്നു

വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില കുതിച്ചുക്കയറിയിരുന്നു.വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.

author-image
Sneha SB
New Update
GOLD RATE

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുന്നു.ഇന്നലെ പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില കുതിച്ചുക്കയറിയിരുന്നു.വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.ആഗോളതലത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സ്വര്‍ണവിലയെ സ്വാദീനിച്ചിട്ടുണ്ട്.വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുത്തനെ കൂടിയിട്ടുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 9320 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7645 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. 115 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.

gold rate hike