റെഡ്മി നോട്ട് 15 പ്രോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് മൈജിയുടെ നേതൃത്വത്തില്‍ നടന്നു

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഷെയ്ന്‍ നിഗം ലോഞ്ച് നിര്‍വ്വഹിച്ചു. റെഡ്മി നോട്ട് 15 പ്രോ പ്ലസ് , റെഡ്മി നോട്ട് 15 പ്രോ എന്നീ ഫോണുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്നത്.

author-image
Biju
New Update
myg phone

ലോകപ്രശസ്ത സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 15 പ്രോ സീരീസിന്റെ ലോഞ്ച് പ്രശസ്ത സിനിമാതാരം ഷെയിന്‍ നിഗം, രതീഷ് കുട്ടത്ത് ( അസി.വൈസ് പ്രസിഡന്റ് , സെയില്‍സ് & സര്‍വ്വീസ്,മൈജി), സിജോ ജെയിംസ് ( അസി. ജനറല്‍ മാനേജര്‍-ഡിജിറ്റല്‍ പ്രോഡക്ട്‌സ് ,മൈജി), സയ്ദ് അന്‍വര്‍ ( അസോസിയേറ്റ് ഡയറക്ടര്‍, - ഷവോമി ഇന്ത്യ), ഫാ. ഡോ.ബിജു ജോസഫ് (പ്രിന്‍സിപ്പല്‍ സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. മൈജിയുടെയും ഷവോമിയുടെയും മറ്റു പ്രതിനിധികള്‍ സമീപം.

കോഴിക്കോട്: ലോകപ്രശസ്ത സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 15 പ്രോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് മൈജിയുടെ നേതൃത്വത്തില്‍ നടന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഷെയ്ന്‍ നിഗം ലോഞ്ച് നിര്‍വ്വഹിച്ചു. റെഡ്മി നോട്ട് 15 പ്രോ പ്ലസ് , റെഡ്മി നോട്ട് 15 പ്രോ എന്നീ ഫോണുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്നത്.

ഫാസ്റ്റ് പെര്‍ഫോര്‍മന്‍സിനും ഗെയിമിംഗിനും അനുയോജ്യമായ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 4 പ്രോസസര്‍, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, 6.83' ക്രിസ്റ്റല്‍റെസ് അമോലെഡ്' ഡിസ്പ്ലേ - 1.5 കെ റെസല്യൂഷന്‍, 3200 നിറ്റ്സ് ബ്രൈറ്റ്നെസ്സ് ഉള്ള സ്‌ക്രീന്‍, 32 എം പി ഫ്രണ്ട് സെല്‍ഫി ക്യാമറ, 200 എം പി പ്രധാന ക്യാമറ, 6000 എം എ എച്ച് ബാറ്ററി, 100 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ്, ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നീ ഫീച്ചറുകളാണ് 15 പ്രോ പ്ലസ്സിലുള്ളത്. ഇത് കൂടാതെ എ ഐ റൈറ്റിംഗ്, എ ഐ സ്പീച്ച് റെകഗ്‌നിഷന്‍, എ ഐ ഇന്റര്‍പ്രേറ്റര്‍, എ ഐ സെര്‍ച്ച് , എ ഐ ഡൈനാമിക് വാള്‍പേപ്പര്‍, എ ഐ ക്രിയേറ്റിവിറ്റി അസിസ്റ്റന്‍സ്, സര്‍ക്കിള്‍ ടു സെര്‍ച്ച് എ ഐ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവുമായി ഇതുവരെയുള്ളതില്‍ ഏറ്റവും കരുത്തുറ്റ മോഡലാണ് റെഡ്മി നോട്ട് 15 പ്രോ. പൊടി, വെള്ളം എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകളും നോട്ട് 15 പ്രോയ്ക്കും പ്രോ പ്ലസിനും ഉണ്ട്. എ ഐ ഇറേസ് പ്രോ, എ ഐ റിമൂവ് റിഫ്ലക്ഷന്‍, എ ഐ ഇമേജ് എക്സ്പാന്‍ഷന്‍, എ ഐ സ്‌കൈ, എ ഐ ബോക്കെ, എ ഐ കട്ട്ഔട്ട്സ്, എ ഐ ഇമേജ് എക്സ്പാന്‍ഷന്‍ , എ ഐ ബ്യൂട്ടിഫൈ, എ ഐ ഫിലിം, സര്‍ക്കിള്‍ ടു സെര്‍ച്ച് വിത്ത് എ ഐ ഫീച്ചറുകളോട് കൂടിയാണ് നോട്ട് 15 പ്രോ എത്തിയിരിക്കുന്നത്.

ഉയര്‍ന്ന ക്ലാരിറ്റിയുള്ള ഇമേജുകളും വീഡിയോകളും സൃഷ്ടിക്കാന്‍ 200 മെഗാപിക്സല്‍ എച്ച് പി ഇ ( ഹൈ പിക്സല്‍ എഫിഷന്‍സി) സെന്‍സര്‍ ഉള്ള പ്രധാന ക്യാമറ, 20 എം പി സെല്‍ഫി ക്യാമറ, ഒ ഐ എസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ഗ്രൂപ്പ് /വൈഡ് ഷോട്ടുകള്‍ക്കായി 8 എം പി അള്‍ട്രാ വൈഡ് ലെന്‍സ്, 4കെ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഇതിലുണ്ട്. ഡ്യുവല്‍ സ്പീക്കേഴ്സിനൊപ്പം ഡോള്‍ബി ആറ്റ്മോസ് + ഹൈ റെസ് ഓഡിയോ സപ്പോര്‍ട്ടും നല്‍കുന്ന മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണാണിത്. കാര്‍ബണ്‍ ബ്ലാക്ക്, മിറാജ് ബ്ലൂ, സില്‍വര്‍ ആഷ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

ലോഞ്ചിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് മൈജിയും റെഡ്മിയും കൂടി ഒരുക്കിയിരിക്കുന്നത്. റെഡ്മി നോട്ട് 15 പ്രോ സീരീസിന്റെ ഏറ്റവും കൂടുതല്‍ സ്റ്റോക്കും ഏറ്റവും കൂടുതല്‍ കളര്‍ വേരിയന്റുകളും മൈജിയില്‍ ലഭ്യമാണ്. റെഡ്മി നോട്ട് 15 പ്രോ പ്ലസ് പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് റെഡ്മി വാച്ച് മൂവ് സൗജന്യമായി ലഭിക്കും. പഴയ ഫോണുകള്‍ മികച്ച വിലയില്‍ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ റെഡ്മി 15, 15 പ്രോ എന്നിവ സ്വന്തമാക്കാനുള്ള സ്പെഷ്യല്‍ അവസരവും മൈജിയിലുണ്ട്.

കൂടാതെ എക്‌സ്ട്രാ വാറന്റിയും ഗാഡിജറ്റ് പ്രൊട്ടക്ഷന്‍ പ്ലാനും കസ്റ്റമേഴ്‌സിന് സ്വന്തമാക്കാവുന്നതാണ്. പര്‍ച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും മൈജിയുടെ സ്പെഷ്യല്‍ ലോയല്‍റ്റി പോയന്റ്സ് ലഭിക്കുന്നതാണ്. ഈ ലോയല്‍റ്റി പോയന്റ്സ് ഉപയോഗിച്ച് കസ്റ്റമേഴ്സിന് അഡീഷണല്‍ പര്‍ച്ചേസ് നടത്താന്‍ കഴിയും. മൈജിയുടെ 150 ല്‍ പരം ഷോറൂമുകളില്‍ നിന്ന് ഈ ഫോണുകള്‍ നേരിട്ട് എക്സ്പീരിയന്‍സ് ചെയ്ത് സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്‌സിനെ സഹായിക്കാനായി റെഡ്മി സ്‌പെഷ്യലൈസ്ഡ് ടീം അംഗങ്ങള്‍ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലുണ്ട്. ഈ ഫോണുകള്‍ കസ്റ്റമേഴ്‌സിന് സൗകര്യപ്രദമായി പര്‍ച്ചേസ് ചെയുമ്പോള്‍ വ്യത്യസ്ത ഇ എം ഐ സ്‌കീമുകള്‍ മൈജിയില്‍ ലഭ്യമാണ്. ബാങ്ക് ക്യാഷ് ബാക്കുകള്‍, യു പി ഐ ക്യാഷ്ബാക്കുകള്‍ തുടങ്ങിയവ ഇപ്പോള്‍ കസ്റ്റമേഴ്സിന് പ്രയോജനപ്പെടുത്താം.

ഏറ്റവും ബെസ്റ്റ് പ്രൈസിലും ഓഫറുകളിലും നിങ്ങളുടെ റെഡ്മി നോട്ട് 15 പ്രോ, റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഫോണുകള്‍ ഡെമോ എക്സ്പീരിയന്‍സ് ചെയ്ത് സ്വന്തമാക്കാനായി ഇപ്പോള്‍തന്നെ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.