/kalakaumudi/media/media_files/2026/02/11/manna2-2026-02-11-18-51-05.jpg)
മുംബൈ: ബിസിനസ് രംഗത്ത് ഏറ്റെടുക്കലുകളിലൂടെയും, തന്ത്രപരമായ നീക്കങ്ങളിലൂടെയും ജൈത്രയാത്ര തുടര്‍ന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ്. പുതിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (RCPL), തമിഴ്‌നാട്ടില്‍ ഫുഡ് സെക്ടറില്‍ മുന്‍നിരയിലുള്ള സതേണ്‍ ഹെല്‍ത്ത് ഫുഡ്‌സ് എന്ന കമ്പനിയെ ഏറ്റെടുത്തിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പ്രശസ്തമായ Manna എന്ന ബ്രാന്‍ഡിന്റെ മാതൃകമ്പനിയാണിത്. കണ്‍സ്യൂമര്‍ ഫുഡ്‌സ് മേഖലയില്‍ RCPLന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന നീക്കമാണ് ഇത്തരത്തില്‍ നടന്നത്. ഉദയം, ഇന്‍ഡിപെന്‍ഡന്‍സ്, എസ്.ഐ.എല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ത്തന്നെ RCPL പോര്‍ട്‌ഫോളിയോയുടെ ഭാഗമാണ്.
ധാന്യം അടിസ്ഥാനമായ ഫുഡ് പ്രൊഡക്ടുകള്‍, ഹെല്‍ത്ത് ഫോക്കസ്ഡ് ഫുഡ് തുടങ്ങിയവയ്ക്ക് അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ സെക്ടറില്‍ പുതിയ ഏറ്റെടുക്കലിലൂടെ റിലയന്‍സിന് കൂടുതല്‍ സാന്നിദ്ധ്യം കൈവരികയാണ്.
ഹെല്‍ത്ത് ഫോക്കസ്ഡ് മേഖലയിലെ മുന്‍നിര മാനുഫാക്ചറിങ് കമ്പനിയാണ് Manna. രണ്ട് പതിറ്റാണ്ടിലധികമായി ബിസിനസ് ചെയ്യുന്ന ഈ കമ്പനിക്ക് തമിഴ്‌നാട്ടിലും, അയല്‍ സംസ്ഥാനങ്ങളിലും വലിയ ബിസിനസ് സാന്നിദ്ധ്യമുണ്ട്.
ധാന്യങ്ങള്‍, മള്‍ട്ടി ഗ്രെയിന്‍ ഫുഡ്, ഫങ്ഷണല്‍ ഫുഡ് പ്രൊഡക്ട്‌സ് എന്നിവയുടെ വന്‍ ഡിമാന്‍ഡ് മുന്നില്‍ക്കണ്ടാണ് റിലയന്‍സിന്റെ പുതിയ ഏറ്റെടുക്കല്‍. സമീപകാലത്തായി കമ്പനികളെ സ്വന്തമാക്കി ഈ സെക്ടറില്‍ അഗ്രസീവായ ബിസിനസ് വികസനമാണ് RCPL നടത്തുന്നത്
താങ്ങാനാവുന്ന വിലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ടുകള്‍ ലഭ്യമാക്കുക എന്നതാണ് കമ്പനി പുതിയ ഏറ്റെടുക്കലിലൂടെ ഉദ്ദേശിക്കുന്നതെന്ന് RCPL അറിയിച്ചു. രാജ്യത്തെ ഹെല്‍ത്ത് & ന്യൂട്രീഷന്‍ സെക്ടറില്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു
ധാന്യം അടിസ്ഥാനമാക്കിയുള്ള സ്റ്റേപ്പിള്‍ ഫുഡ്‌സ്, ബ്ലെന്‍ഡ്‌സ്, ബീവറേജസ്, ബേബി ഫുഡ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഏറ്റവും വിശ്വാസയോഗ്യമായ ബ്രാന്‍ഡുകളിലൊന്നാണ് Manna എന്ന് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ടി.കൃഷ്ണ കുമാര്‍ പറഞ്ഞു.
RCPLന്റെ പാക്കേജ്ഡ് ഫുഡ് പ്രൊഡക്ട് പോര്‍ട്‌ഫോളിയോയെ ശക്തമാക്കാനും, ഉപഭോക്താക്കള്‍ക്ക് ന്യൂട്രീഷ്യന്‍ എന്ന ഓപ്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കും. RCPLന്റെ ഡിസ്ട്രിബ്യൂഷന്‍, R&D, സപ്ലൈ ചെയിന്‍ ശേഷി തുടങ്ങിയവ Manna എന്ന ബ്രാന്‍ഡിന്റെ നിലവിലെ വിപണിക്കും അപ്പുറം പോകാന്‍ സഹായിക്കും. ഇത്തരത്തില്‍ പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തില്‍ ഈ ബ്രാന്‍ഡിന്റെ പ്രൊഡക്ടുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
