ബിസിനസ് ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റിലയന്‍സ് -ദസോ കരാര്‍

കോര്‍പ്പറേറ്റ് ആവശ്യത്തിനും സൈനികാവശ്യത്തിനുമുള്ള ജെറ്റുകള്‍ നിര്‍മിക്കുമെന്ന് ഇരു സ്ഥാപനങ്ങളും ബുധനാഴ്ച വ്യക്തമാക്കി.

author-image
Sneha SB
New Update

ന്യൂഡല്‍ഹി :ഇന്ത്യയില്‍ഫാല്‍ക്കണ്‍-2000 ബിസിനസ് ജെറ്റ് വിമാനങ്ങള്‍ നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍സും ധാരണയിലെത്തി.കോര്‍പ്പറേറ്റ് ആവശ്യത്തിനും സൈനികാവശ്യത്തിനുമുള്ള ജെറ്റുകള്‍ നിര്‍മിക്കുമെന്ന് ഇരു സ്ഥാപനങ്ങളും ബുധനാഴ്ച വ്യക്തമാക്കി.ദസോ ആദ്യമായാണ് ഫ്രാന്‍സിനുപുറത്ത് ജെറ്റുകള്‍ നിര്‍മിക്കുന്നത്. 2028-ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീ ക്ഷിക്കുന്നതായി ദസോ അധികൃതര്‍ പറഞ്ഞു. നാഗ്പുരിലായിരിക്കും പ്രധാന ജോലികള്‍.റഫേല്‍ യുദ്ധവിമാനനിര്‍മാണത്തിന് ടാറ്റാ ഗ്രൂപ്പും ദസോയും കരാറിലെത്തിയിരുന്നു.

 

RELIANCE