ന്യൂഡല്‍ഹി: ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗീകാരം. 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി ഇഷ്യു ചെയ്യാനാണ് തീരുമാനം. കൈവശമുള്ള ഓരോ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിക്കും ഒരെണ്ണം വീതം ബോണസ് ഷെയര്‍ കിട്ടും.
2017 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് റിലയന്‍സ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. ബോണസ് ഇഷ്യുവുമായി ബന്ധപ്പെട്ട റെക്കോര്‍ഡ് തീയതി പിന്നീട് അറിയിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങിലൂടെ വ്യക്തമാക്കി. കമ്പനിയുടെ അംഗീകൃത മൂലധനത്തിന്റെ പരിധി 15000 കോടിയില്‍ നിന്ന് 50000 കോടിയായി ഉയര്‍ത്താനും ബോര്‍ഡ് അംഗീകാരം നല്‍കി.
ഇത് അഞ്ചാം തവണയാണ് കമ്പനി ബോണസ് ഷെയര്‍ നല്‍കാന്‍ തീരുമാനിച്ചത്. 1983,1997, 2009, 2017 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കമ്പനി ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കിയത്. ഈ വര്‍ഷം ഇതുവരെ റിലയന്‍സ് ഓഹരി 15.3 ശതമാനമാണ് മുന്നേറിയത്.മുന്‍വര്‍ഷം 23.3 ശതമാനത്തിന്റെ നേട്ടമാണ് കമ്പനി സ്വന്തമാക്കിയത്.