Representational Image
മുംബൈ: 6 മാസത്തെ വെല്ലുവിളിയ്ക്ക് ശേഷം വളര്‍ച്ചാ പാതയിലേക്ക് എത്തി റിലന്‍സ് ഇന്‍ഡസ്ട്രീസ്. റീട്ടെയില്‍, ഇന്ധന, ഡിജിറ്റല്‍ എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ലാഭം മെച്ചപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില അഞ്ച് ശതമാനം ഉയരുകയും ചെയ്തു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസക്കാലയളവില്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 7.4 ശതമാനം വര്‍ദ്ധനയോടെ 18,540 കോടി രൂപയിലെത്തി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 6.6 ശതമാനം ഉയര്‍ന്ന് 2.39 ലക്ഷം കോടി രൂപയായി. ഓയില്‍ ടു കെമിക്കല്‍സ് ബിസിനസ് വരുമാനം ആറ് ശതമാനവും റീട്ടെയില്‍ രംഗത്ത് ഏഴ് ശതമാനവും വളര്‍ച്ചയുണ്ടായി.