സിഡിപി ക്ലൈമറ്റ് അവാര്‍ഡ് കരസ്ഥമാക്കി റിലയന്‍സ് ജിയോ

'സിഡിപി ക്ലൈമറ്റ്' അവാര്‍ഡിന് പുറമേ, 'സിഡിപി സപ്ലയര്‍ എന്‍ഗേജ്‌മെന്റില്‍' റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

author-image
anumol ps
Updated On
New Update
jio

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുന്നതിനുള്ള ''സിഡിപി ക്ലൈമറ്റ്'' 2022-23 വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സി കാര്‍ബണ്‍ ഡിസ്‌ക്ലോഷര്‍ പ്രോജക്റ്റാണ് (സിഡിപി) റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്‍കിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്.

പരിസ്ഥിതി മേഖലയില്‍ നേതൃത്വം കാണിക്കുന്ന കമ്പനികള്‍ക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനരീതികളും സിഡിപി യോട് വെളിപ്പെടുത്തണം. ഇതോടൊപ്പം, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും ജല സംരക്ഷണത്തിനുമായുള്ള പദ്ധതികള്‍ കമ്പനികള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും വേണം. 'സിഡിപി ക്ലൈമറ്റ്' അവാര്‍ഡിന് പുറമേ, 'സിഡിപി സപ്ലയര്‍ എന്‍ഗേജ്‌മെന്റില്‍' റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.



cdp climate award reliance jio