യുഎസ് ഉപരോധം; റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തി റിലയന്‍സ്

റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുള്ള യുഎസ് ഉപരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം. റഷ്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു

author-image
Biju
New Update
reliance

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റിലയന്‍സ് റിഫൈനറി നിര്‍ത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതാണ് നിര്‍ത്തിയത്. 

റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുള്ള യുഎസ് ഉപരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം. റഷ്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഉപരോധം ഇന്നാണ് നിലവില്‍ വന്നത്. റിലയന്‍സ് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ എത്തിക്കുകയും അതിന് ശേഷം ഇത് സംസ്‌കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്.