റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സില്‍ 346 കോടി രൂപയുടെ ബോണസ്

കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 346 കോടി രൂപ ബോണസാണ് പ്രഖ്യാപിച്ചത്.

author-image
anumol ps
New Update
reliance nippon

പ്രതീകാത്മക ചിത്രം

 

 

കൊച്ചി: ബോണസ് പ്രഖ്യാപിച്ച് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 346 കോടി രൂപ ബോണസാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31ന് അവസാനിക്കുന്ന കാലയളവില്‍ യോഗ്യതയുള്ള പങ്കാളിത്ത പോളിസികള്‍ക്കെല്ലാം ഈ ബോണസ് പ്രഖ്യാപനത്തിലൂടെ ഗുണം ലഭിക്കും. ഇക്വിറ്റികളില്‍ നടത്തുന്ന തന്ത്രപരമായ ആസ്തി വിന്യാസം മൂലം സംഭവിക്കുന്നതാണ് പങ്കാളിത്ത ഫണ്ടിന്റെ അതിശക്തമായ പ്രകടനമെന്ന് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഇഡിയും സിഇഒയുമായ ആഷിഷ് വോറ പറഞ്ഞു.

reliance nippon life insurance