റിലയന്‍സിന്റെ വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിട്ടു

. വെള്ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിനിടെ ഓഹരി വിലയില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതോടെയായിരുന്നു റിലയന്‍സ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

author-image
anumol ps
New Update
reliance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍െര വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിട്ടു. വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് റിലയന്‍സ്. വെള്ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിനിടെ ഓഹരി വിലയില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതോടെയായിരുന്നു റിലയന്‍സ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 3,129 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടന്നത്.

നടപ്പ് കലണ്ടര്‍ വര്‍ഷം റിലയന്‍സിന്റെ ഓഹരി വിലയില്‍ 21 ശതമാനം വര്‍ധനവുണ്ടായി. സെന്‍സെക്സാകട്ടെ ഈ കാലയളവില്‍ 10 ശതമാനമാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ 36 ശതമാനം നേട്ടം റിലയന്‍സ് നിക്ഷേപകര്‍ക്ക് നല്‍കയപ്പോള്‍ സെന്‍സെക്സ് ഉയര്‍ന്നത് 25 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസവും റിലയന്‍സിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായിരുന്നു.

ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് റിലയന്‍സിന്റെ ലക്ഷ്യ വില 3,380 രൂപയില്‍നിന്ന് 3,580 രൂപയായി ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാള്‍ 17 ശതമാനമാണ് ലക്ഷ്യവിലയില്‍ വര്‍ധനവരുത്തിയത്.

 

RELIANCE