പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം

ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ടാക്ക് ചാര്‍ജ് ടെക്നൊളജീസ് എന്ന കമ്പനി റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ അറിയിപ്പ്. 

author-image
anumol ps
New Update
rbi

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക്. പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ക്ക് നിയമ സാധുത ഉണ്ടോ എന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ടാക്ക് ചാര്‍ജ് ടെക്നൊളജീസ് എന്ന കമ്പനി റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ അറിയിപ്പ്. 

ഈ കമ്പനി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ച പണം (പ്രീപെയ്ഡ് വാലറ്റില്‍ ഉള്ള ബാലന്‍സ്) തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 17ന് ഉള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം മെയ് 17 വരെ പണം തിരികെ നല്‍കുന്നതിനായി നീട്ടിയിട്ടുണ്ട്. 

ഇതിനിടെ ഈ കമ്പനി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തിയപ്പോള്‍ നല്‍കിയ ക്യാഷ് ബാക്ക് പണം കമ്പനിക്ക് തിരിച്ചുനല്‍കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതായി വ്യാജ പ്രചരണം നടത്തി. അംഗീകൃത പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മൊത്തം 32 കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ്, യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

 

reserve bank of india prepaid wallet