50,000 വരെയുള്ള വായ്പകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ

ചെറിയ വായ്പകള്‍ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങള്‍ നല്കുന്നതിനുമാണ് ആര്‍ബിഐയുടെ ഈ നടപടി

author-image
Biju
New Update
RBI

ന്യൂഡല്‍ഹി: ചെറിയ വായ്പ തുകയ്ക്ക്  അമിത നിരക്കുകള്‍ ചുമത്താന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുന്‍ഗണനാ മേഖല വായ്പ വിഭാഗത്തിലെ  50,000 രൂപ വരെയുള്ള ചെറിയ വായ്പകള്‍ക്ക്   സര്‍വീസ് ചാര്‍ജുകളോ വെരിഫിക്കേഷന്‍ ചാര്‍ജുകളോട് ഈടാക്കരുതെന്നു ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. . 

ചെറിയ വായ്പകള്‍ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങള്‍ നല്കുന്നതിനുമാണ് ആര്‍ബിഐയുടെ ഈ നടപടി. ചെറുകിട ബിസിനസുകള്‍, കൃഷി തുടങ്ങിയ ചെയ്യുന്നവര്‍ ചെറിയ വായ്പകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ പല തരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കി ഇനി ബാങ്കുകള്‍ ബുദ്ധിമുട്ടിക്കില്ല എന്നതാണ് ഈ നടപടി കൊണ്ടുള്ള പ്രയോജനം.  

മുന്‍ഗണനാ മേഖല വായ്പയെ കുറിച്ചുള്ള ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങളിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ ഇ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. 

അതേസമയം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന ബാങ്ക് ലോണുകള്‍ മുന്‍ഗണനാ വായ്പ വിഭാഗത്തില്‍ പരിഗണിക്കില്ലെന്നു പുതിയ നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട ബിസിനസുകള്‍ ചെയ്യുന്നവര്‍, കൃഷിക്കാര്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങി സാമ്പത്തിക സഹായം ആവശ്യമുള്ള മേഖലകള്‍ക്ക് നല്‍കുന്ന വായ്പകളാകും മുന്‍ഗണനാ മേഖല ഫണ്ടുകള്‍ എന്നതില്‍ പരിണിക്കുക.

 

reserve bank of india