80,000 പേര്‍ക്കു കൂടി തൊഴില്‍ നല്‍കാന്‍ ഒരുങ്ങി ആര്‍ പി ഗ്രൂപ്പ്

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഏതാനും പെട്രോ കെമിക്കല്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനുള്ള പുതിയ കരാറുകള്‍ ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്.

author-image
anumol ps
New Update
ravi pillai

ഡോ. ബി. രവി പിള്ള

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍ പി ഗ്രൂപ്പില്‍ 80,000 പേര്‍ക്ക് കൂടി തൊഴിലവസരം. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത്രയും ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം രണ്ട്‌ലക്ഷം കവിയുമെന്ന് ഡോ. രവി പിള്ള അറിയിച്ചു. അതേസമയം ദുബായിലും കമ്പനി 100 നിലയിലുള്ള ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഏതാനും പെട്രോ കെമിക്കല്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനുള്ള പുതിയ കരാറുകള്‍ ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പുതുതായി നിരവധി പേരെ ആവശ്യമുണ്ട്. ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നവരില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാവും. അതില്‍ മലയാളികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടിലും വിദേശത്തുമായി വിദഗ്ധ പരിശീലനം നല്‍കും. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5-10 വര്‍ഷം വരെയുള്ള നിയമനം നല്‍കുമെന്നും രവി പിള്ള പറഞ്ഞു.

ravi pillai rp group