രൂപയ്ക്ക് വീണ്ടും തകര്‍ച്ച

കഴിഞ്ഞ ദിവസം 83.50ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിലെ റെക്കോഡ് തകര്‍ച്ചയായ 83.57ലേക്ക് രൂപ വീഴാന്‍ ഒരുങ്ങിയെങ്കിലും ആര്‍.ബി.ഐ ഇടപെടലാണ് ഇന്ത്യന്‍ കറന്‍സിയെ പിടിച്ചുനിര്‍ത്തിയത്.

author-image
Vishnupriya
New Update
ru
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : ഇന്ത്യന്‍ രൂപക്ക് വീണ്ടും വന്‍ തകര്‍ച്ച. മറ്റ് ഏഷ്യന്‍ കറന്‍സികളിലും ഇന്നലെ കനത്ത നഷ്ടം രേഖപ്പെടുത്തി. രൂപ കൂടുതല്‍ തകരുന്നത് തടയാന്‍ കേന്ദ്രബാങ്ക് ഡോളര്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 83.56ലാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം 83.50ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിലെ റെക്കോഡ് തകര്‍ച്ചയായ 83.57ലേക്ക് രൂപ വീഴാന്‍ ഒരുങ്ങിയെങ്കിലും ആര്‍.ബി.ഐ ഇടപെടലാണ് ഇന്ത്യന്‍ കറന്‍സിയെ പിടിച്ചുനിര്‍ത്തിയത്.

കൊറിയന്‍ വണ്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളിലും തകര്‍ച്ചയിണ്ടായി. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ ഉണര്‍വ് ചൊവ്വാഴ്ച പ്രകടമായിട്ടുണ്ട്. ബുധനാഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് പുതിയ പലിശനിരക്കുകള്‍ പ്രഖ്യാപിക്കുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കും. പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെങ്കിലും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പവലിന്റെ വാക്കുകള്‍ വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് പവലില്‍ നിന്നും പ്രതികരണമുണ്ടായാല്‍ അത് രൂപയുടെ മൂല്യത്തെ ഉള്‍പ്പടെ സ്വാധീനിക്കും. ഓഹരി വിപണിയില്‍ നിഫ്റ്റിയിലും സെന്‍സെക്‌സിലും ഇന്ന് കാര്യമായ മുന്നേറ്റമുണ്ടായില്ല. ബോംബെ സൂചിക സെന്‍സെക്‌സ് 35 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റ് അഞ്ച് പോയിന്റ് മാത്രമാണ് കയറിയത്.

rupa value