/kalakaumudi/media/media_files/2025/04/18/Tf0BbgyvmUVxuzbTVByf.png)
ലൂയി വിറ്റണ്‍ എന്ന ആഡംബര ബ്രാന്റിന്റെ ഓഹരി വിപണി 7 ശതമാനത്തോളം താഴ്ന്നതോടെ ഫ്രഞ്ച് കോടീശ്വരന്‍ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ ആസ്ഥിയില്‍ നിന്ന് 9 ബില്ല്യണ്‍ ഡോളറോളം കുറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ സെയില്‍സ് ക്വാര്‍ട്ടറില്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കമ്പനിയില്‍ ഏറ്റവും കുറവ് വില്‍പ്പന നടന്നത് വൈന്‍ ബിസിനസ്സിലും, ഫാഷനിലും, ലെതര്‍ ഉല്‍പ്പന്നങ്ങളിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 9 ശതമാനമാണ് വൈന്‍ ആന്റ് സ്പിരിറ്റ് വിപണിയില്‍ സംഭവിച്ച ഇടിവ്. ഫാഷനില്‍ ഇത് 5 ശതമാനമായിരുന്നു.
ലൂയി വിറ്റണ്‍ന്റെ 277 ബില്ല്യണ്‍ ഡോളറോളം വരുന്ന ഈ തകര്‍ച്ച കാരണം മറ്റൊരു ആഡംബര ബ്രാന്റായ ഹെര്‍മീസിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആഡംബര ബ്രാന്റ് എന്ന സ്ഥാനം ലഭിച്ചു.