ഗൗതം അദാനിയുടെ ശമ്പളം 9.26 കോടി രൂപ

അദാനി ഗ്രൂപ്പില്‍ ഗൗതം അദാനിയേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നിരവധി പേരുണ്ടെന്നാണ് റിപ്പോർട്ട്.

author-image
anumol ps
New Update
gautam adani

ഗൗതം അദാനി

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ശമ്പളമായി വാങ്ങിയത് 9.26 കോടി രൂപ മാത്രം. രാജ്യത്തെ മുന്‍നിര വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് ഈ തുകയെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പില്‍ ഗൗതം അദാനിയേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നിരവധി പേരുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ ഉടമസ്ഥതയില്‍ തുറമുഖങ്ങളും സിമന്റും മുതല്‍ ഹരിത ഇന്ധനം വരെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് കമ്പനികളാണുള്ളത്. ഇതില്‍ രണ്ട് കമ്പനികളില്‍ നിന്ന് മാത്രമാണ് അദ്ദേഹം ശമ്പളം വാങ്ങിയത്.

ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 2.19 കോടി രൂപയും മറ്റിനത്തില്‍ 27 ലക്ഷം രൂപയും ലഭിച്ചെന്ന് കമ്പനി സ്റ്റോക്ക് എക്സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് എസ്. ഇ. ഇസഡില്‍ നിന്ന് 6.8 കോടി രൂപയും ശമ്പളയിനത്തില്‍ വാങ്ങി. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കൊവിഡ് രോഗവ്യാപന കാലത്തിന് ശേഷം പരമാവധി ശമ്പളം 15 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു.

gautham adani