കൊച്ചി: നിസ്സാന്‍ മാഗ്‌നൈറ്റിന്റെ മൊത്തം വില്പന 1.5 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2020 ഡിസംബറിലാണ് വാഹനം അവതരിപ്പിച്ചത്. 2024 ഓഗസ്റ്റ് മാസത്തില്‍ നിസ്സാന്‍ 10,624 വാഹനങ്ങളുടെ വില്പനയും സ്വന്തമാക്കി. ഇതില്‍ 2,263 വാഹനങ്ങള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 8,361 വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു.