സന്തോഷ് വിശ്വനാഥന്‍ ഇന്റലിന്റെ ഇന്ത്യ റീജന്‍ മേധാവി

ഇന്ത്യയിലെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ഇന്റല്‍ തങ്ങളുടെ അഞ്ചാമത്തെ റീജനായി ഇന്ത്യയെ പ്രഖ്യാപിച്ചത്.

author-image
anumol ps
New Update
gg

സന്തോഷ് വിശ്വനാഥന്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: കംപ്യൂട്ടര്‍ ചിപ് നിര്‍മാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജന്‍ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വര്‍ഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടര്‍ പദവി വഹിക്കും. 
ഇന്ത്യയിലെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ഇന്റല്‍ തങ്ങളുടെ അഞ്ചാമത്തെ റീജനായി ഇന്ത്യയെ പ്രഖ്യാപിച്ചത്.  ഇന്റലിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി 2022 ജൂലൈ മുതല്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണു ഇന്ത്യന്‍ റീജന്‍ മേധാവിയായുള്ള സന്തോഷിന്റെ നിയമനം.

santhosh viswanathan region head indel india