സൗദിയില്‍ വ്യാവസായിക ഉല്‍പാദനത്തില്‍ 8.9 ശതമാനം വളര്‍ച്ച

ഖനന മേഖലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.2 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. രാജ്യത്തെ പ്രതിദിന എണ്ണയുല്‍പാദനം 8.9 ദശലക്ഷം ബാരലില്‍ നിന്ന് 10.1 ദശലക്ഷം ബാരലായി. മാനുഫാക്ചറിങ് മേഖലയില്‍ പ്രതിവര്‍ഷം 3.2 ശതമാനം വളര്‍ച്ച നേടി

author-image
Biju
New Update
saudi vyavasayam

റിയാദ്: സൗദിയിലെ വ്യാവസായിക ഉല്‍പാദനത്തില്‍ 2025 ഡിസംബറില്‍ 8.9 ശതമാനം വളര്‍ച്ച നേടി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024 ഡിസംബറിനെ അപേക്ഷിച്ച് 8.9 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയത്. ഖനനം, ക്വാറിങ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് വളര്‍ച്ചക്ക് പിന്നില്‍. ജലവിതരണം, സാനിറ്റേഷന്‍, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ മേഖലയിലും വളര്‍ച്ചയുണ്ടായി.

ഖനന മേഖലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.2 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. രാജ്യത്തെ പ്രതിദിന എണ്ണയുല്‍പാദനം 8.9 ദശലക്ഷം ബാരലില്‍ നിന്ന് 10.1 ദശലക്ഷം ബാരലായി. മാനുഫാക്ചറിങ് മേഖലയില്‍ പ്രതിവര്‍ഷം 3.2 ശതമാനം വളര്‍ച്ച നേടി. കെമിക്കല്‍ ഉല്‍പ്പാദനത്തില്‍ 13.4 ശതമാനവും ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ 7.3 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. കെമിക്കല്‍ ഉല്‍പ്പാദനം, ഭക്ഷ്യ ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ മാസാടിസ്ഥാനത്തിലും വളര്‍ച്ച പ്രകടമാക്കി.

2025 നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ മൊത്തം സൂചികയില്‍ 0.1% നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വൈദ്യുതി, ഗ്യാസ്, എയര്‍ കണ്ടീഷനിംഗ് വിതരണ മേഖലകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.5% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.