/kalakaumudi/media/media_files/2025/03/11/a4AfzTCZDebudgHgTSxE.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എസ്.ബി.ഐയുടെ യു.പി.ഐ സേവനങ്ങള്‍ തടസപ്പെട്ടു. യു.പി.ഐ പേയ്‌മെന്റുകള്‍ നടത്താന്‍ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തതയുമായി എസ്.ബി.ഐ രംഗത്തെത്തി.
സാങ്കേതിക തകരാര്‍ മൂലം യു.പി.ഐ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടുവെന്നും നാലേ കാലോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ എസ്.ബി.ഐ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങള്‍ക്ക് തടസ്സം നേരിടുകയാണെന്ന് പരാതിയുണ്ട്. വൈകിട്ട് ആറുമണിവരെയും ഇത് പരിഹരിക്കാനായിട്ടില്ല.
സെര്‍വര്‍ തകരാര്‍ മൂന്നരക്കുള്ളില്‍ പരിഹരിക്കുമെന്നായിരുന്നു എസ്.ബി.ഐയുടെ അറിയിപ്പ്.