എസ്ബിഐയുടെ ലാഭവീതം 6,959 കോടി രൂപ

ഓഹരിയൊന്നിന് 13.70 രൂപ നിരക്കിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭവീതം പ്രഖ്യാപിച്ചത്.

author-image
anumol ps
Updated On
New Update
sbi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭവീതമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സര്‍ക്കാരിന് കൈമാറിയത് 6,959 കോടി രൂപ.ഓഹരിയൊന്നിന് 13.70 രൂപ നിരക്കിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭവീതം പ്രഖ്യാപിച്ചത്. 67,085 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 2022-23 സാമ്പത്തിക വര്‍ഷമാകട്ടെ 55,648 കോടി രൂപയും അറ്റാദായം നേടി.

ഓഹരിയൊന്നിന് 836 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 912 രൂപയും താഴ്ന്ന വില 543 രൂപയുമാണ്. 7.46 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂല്യം.

 

sbi pay dividend