വമ്പന്‍ പലിശ നല്‍കാന്‍ എസ്ബിഐ

പരിമിതകാല സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടി ജൂലൈ 16 നാണ് എസ്ബിഐ ആരംഭിച്ചത്. 444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാര്‍ക്കുള്ള പലിശ നിരക്ക് പ്രതിവര്‍ഷം 7.25 ശതമാനമാണ്.

author-image
Biju
New Update
sbi

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളു. പല സാമ്പത്തിക കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ് മാര്‍ച്ച് മാസം. കൂടാതെ മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന പ്രത്യേക സ്‌കീമുകളുമുണ്ട്. 

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ നല്‍കുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതികള്‍. ഏറ്റവും പുതുതായി എസ്ബിഐ ആരംഭിച്ച അമൃത് വൃഷ്ടി സ്‌കീം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ്.

പരിമിതകാല സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടി ജൂലൈ 16 നാണ് എസ്ബിഐ ആരംഭിച്ചത്. 444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാര്‍ക്കുള്ള പലിശ നിരക്ക് പ്രതിവര്‍ഷം 7.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ  7.75% ആണ്. മറ്റൊരു പ്രത്യേകത, ഈ സ്‌കീമില്‍ നിക്ഷേപകര്‍ക്ക് അവരുടെ എഫ്ഡിയില്‍ നിന്ന് വായ്പയും ലഭിക്കും. പ്രവാസികളായ ഇന്ത്യക്കാര്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. 

എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. അകാല പിന്‍വലിക്കലുകള്‍ നടത്തുകയാണെങ്കില്‍ പിഴ നല്‍കേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50% പിഴ.നല്‍കേണ്ടതായി വരും. 5 ലക്ഷം രൂപയ്ക്ക് മുകളിലും 3 കോടിയില്‍ താഴെയുമുള്ള നിക്ഷേപങ്ങള്‍: 1% പിഴ.നല്കണം. 

കൂടാതെ ഏഴ് ദിവസത്തിന് മുമ്പ് പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കില്ല. എന്നിരുന്നാലും, എസ്ബിഐ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിഴകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ അവര്‍ക്ക് നിക്ഷേപത്തിന്റെ യഥാര്‍ത്ഥ കാലാവധിക്ക് ബാധകമായ പലിശ ലഭിക്കും. എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി 2025 മാര്‍ച്ച് 31 വരെയാണ്.

sbi