മുംബൈ: രാജ്യത്ത് ബാങ്ക് തട്ടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക്. ഏപ്രില്‍- സെപ്റ്റംബര്‍ കാലത്ത് 18,461 ബാങ്ക് തട്ടിപ്പു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 21,367 കോടി രൂപയുടെ തട്ടിപ്പാ ണു നടന്നത്. രാജ്യത്തെ ബാങ്കി ങ് മേഖലയുടെ പുരോഗതി വി ലയിരുത്തിയുള്ള ആര്‍.ബി. ഐ. റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 'കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ ബാങ്ക് തട്ടി പ്പുകളുടെ എണ്ണം 14,480 എണ്ണമായിരുന്നു.
തുക 2,623 കോടി രൂപ മാത്രവും. ഒരു വര്‍ഷത്തിനിടെ തട്ടിപ്പി ലുള്‍പ്പെടുന്ന തുകയില്‍ എട്ടു മടങ്ങു വരെ വര്‍ധനയാണുണ്ടായത്. സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യത്തെ സാമ്പത്തിക സംവിധാനത്തില്‍ ബഹുമുഖ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. കൂടാതെ, തട്ടിപ്പുകള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ബാങ്കുകള്‍ ഡിജിറ്റലായത് സൈബര്‍ തട്ടിപ്പുകള്‍ക്ക് സാധ്യത കൂട്ടുന്നതായും സൂചിപ്പിക്കുന്നു.