രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബര്‍ക്കെതിരെ നടപടിയെടുത്ത് സെബി. യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കും രവീന്ദ്ര ഭാരതി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെ ഒന്‍പതര ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.നിയമംലംഘനത്തിലൂടെ സമ്പാദിച്ച 9.5 കോടിരൂപ തിരിച്ചടക്കേണ്ടതിന് പുറമെ 2025 ഏപ്രില്‍ വരെ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രവീന്ദ്ര ബാലു ഭാരതിക്കും കമ്പനിക്കും വിലക്കും ഏര്‍പ്പെടുത്തി. 19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള രണ്ട് യൂട്യൂബ് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശക സേവനങ്ങള്‍ നല്‍കരുതെന്നും സെബി നിര്‍ദേശം നല്‍കി. ഇതുകൂടാതെ രവീന്ദ്ര ബാലു ഭാരതിക്കും സഹായികള്‍ക്കും 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി, തെറ്റായ ഉപദേശങ്ങളും അമിത ലാഭങ്ങളും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ചെന്നും സെബിയുടെ പരിശോധനയില്‍ കണ്ടെത്തി.