ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്റ് ലിമിറ്റഡില്‍ സെക്യൂര്‍ഡ് എന്‍.സി.ഡി പബ്ലിക് ഇഷ്യൂ

ഓഹരിയാക്കാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെ 60 കോടിയോളം രൂപയാണ് ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 1000 രൂപ വീതമാണ് മുഖവില.

author-image
anumol ps
New Update
boche

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തൃശൂര്‍: സെക്യൂര്‍ഡ് എന്‍.സി.ഡി പബ്ലിക് ഇഷ്യൂവിന് തുടക്കം കുറിച്ച് ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്. പബ്ലിക് ഇഷ്യൂ ഇന്ന്  ആരംഭിക്കും. ഓഹരിയാക്കാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെ 60 കോടിയോളം രൂപയാണ് ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 1000 രൂപ വീതമാണ് മുഖവില. ആയിരത്തിന്റെ ഗുണിതങ്ങളായി ചുരുങ്ങിയത് 10000 രൂപ മുതല്‍ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ എന്‍.സി.ഡിയില്‍ നിക്ഷേപിക്കാവുന്നതാണ്. 367 ദിവസം മുതല്‍ 70 മാസം വരെ വിവിധ കാലാവധിയില്‍ ഉള്ളതാണ് ചെമ്മണൂര്‍ ഓഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് എന്‍.സി ഡികള്‍. 9.50 മുതല്‍ 12:62 ശതമാനം വരെയാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്ക്. 60 മാസത്തേക്ക് 12.25 ശതമാനവും 18 മാസത്തേക്ക് 10.75 ശതമാനവും ലഭിക്കുന്നതാണ്. 70 മാസം കൊണ്ട് നിക്ഷേപതുക ഇരട്ടിയാകുന്നതാണ്. എല്ലാ മേഖലകളിലും ഉള്ള നിക്ഷേപകര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് എന്‍.സി.ഡി പബ്ലിക് ഇഷ്യൂ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  1800 1201 699 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

 

 

chemmannor credits and investment limited