/kalakaumudi/media/media_files/2025/07/11/security-2025-07-11-20-43-32.jpg)
security
മുംബൈ: അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഡിജിറ്റല്‍ ലോക്കുകള്‍ കേരളത്തിലെ വീടുകളിലും വ്യാപകമാകുന്നു. അടുത്ത കാലം വരെ സാമ്പത്തിക സ്ഥാപനങ്ങളിലും ജുവല്ലറികളിലും മാത്രം ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ലോക്കുകളും സേഫുകളുമാണ് വീടുകളുടെ സുരക്ഷയ്ക്കായും പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പുതിയ സാങ്കേതികവിദ്യകളില്‍ താല്‍പര്യമുള്ളതും ഈ പ്രവണതയ്ക്ക് പിന്നിലുണ്ട്. ഒരുമിച്ചുപയോഗിച്ചാല്‍ മാത്രം തുറക്കാനാവുന്ന ലോക്കുകള്‍, ഇന്റലിജന്റ് അലാറങ്ങള്‍, ഇന്റീരിയറുകള്‍ക്ക് ഒത്തു പോകുന്ന ലോക്കുകളും സേഫുകളും എന്നിവയെല്ലാം പുതിയ പ്രവണതയ്ക്ക് പിന്തുണയേകുന്നു. ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളികളുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും സുരക്ഷയ്ക്കു നല്‍കുന്ന പ്രാധാന്യവും ഇതോടൊപ്പം കണക്കിലെടുക്കാം.സ്വര്‍ണത്തിന് വിലയേറിവരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി കാത്തു സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് എല്ലാവരും തേടുന്നതെന്ന് ഗോദ്റെജ് എന്‍ര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു. ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന വിധത്തില്‍ എഐ, ഐഒടി അധിഷ്ഠിത സ്മാര്‍ട്ട് ഉപകരണങ്ങളുമായി 80 ശതമാനം വിപണി വിഹിതം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.ഇത്തരം ഉപകരണങ്ങള്‍ അനധികൃതമായി ആരെങ്കിലും കൈകാര്യം ചെയ്താല്‍ അവിടമാകെ പുക വന്ന് കാണാനാകാത്ത വിധം മൂടിക്കളയുകയും അലാറം മുഴക്കുകയും ഫോണിലേയ്ക്ക് അലേര്‍ട്ട് വരികയുമൊക്കെ ചെയ്യും.വീട്ടില്‍ തടി അലമാരയില്‍ സൂക്ഷിക്കുന്നതിനു പകരം തറയുടെ അടിയില്‍ ഫിറ്റ് ചെയ്യാവുന്ന സേഫുകള്‍ക്ക് ആവശ്യക്കാരേറെയാണ്. പോര്‍ട്ടബിള്‍ സ്‌ട്രോങ് റൂം വരെ ഇന്ന് ലഭ്യമാണ്.