സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഹബ്ബാകാന്‍ ഇന്ത്യ

വിവിധ പദ്ധതികളിലായി സെമികണ്ടക്ടര്‍ മേഖലയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതുവരെ പച്ചക്കൊടി ലഭിച്ചത്. നാല് പ്‌ളാന്റുകളിലുമായി പ്രതിദിനം ഏഴ് കോടി ചിപ്പുകള്‍ ഉത്പാദിപ്പിക്കാനാകും.

author-image
anumol ps
New Update
semiconductor

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



കൊച്ചി: ഗുജറാത്തിലെ സാനന്ദില്‍ കെയ്ന്‍സ് ടെക്‌നോളജീസ് 3,307 കോടി രൂപയുടെ നിക്ഷേപത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ അസംബ്‌ളി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രതിദിനം 63 ലക്ഷം ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് ശേഷിയുള്ള ഫാക്ടറിക്കായി ഭൂമി ഏറ്റെടുത്തുവെന്ന് ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് അശ്വനി വൈഷ്ണവ് വ്യക്തമാക്കി. വ്യാവസായിക, ഓട്ടോമൊബൈല്‍, വൈദ്യുത വാഹനങ്ങള്‍, ടെലികോം, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകള്‍ക്കായുള്ള ചിപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

നേരത്തെ നാല് സെമികണ്ടക്ടര്‍ ചിപ്പ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. മൈക്രോണിന്റെ സാനന്ദ് ഫാക്ടറി, ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഗുജറാത്തിലെ ധൊലേറയിലെ സെമികണ്ടക്ടര്‍ ഫാബ്, അസമിലെ മോറിഗാവോണിലെ സെമികണ്ടക്ടര്‍ യൂണിറ്റ്, സി.ജി പവറിന്റെ ഗുജറാത്ത് സാനന്ദിലെ സെമികണ്ടക്ടര്‍ യൂണിറ്റ് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. വിവിധ പദ്ധതികളിലായി സെമികണ്ടക്ടര്‍ മേഖലയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതുവരെ പച്ചക്കൊടി ലഭിച്ചത്. നാല് പ്‌ളാന്റുകളിലുമായി പ്രതിദിനം ഏഴ് കോടി ചിപ്പുകള്‍ ഉത്പാദിപ്പിക്കാനാകും.അതേസമയം, ഇന്ത്യയില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. 

semiconductor chip