സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിച്ചു

0.5-1.2 ശതമാനം ഇടിവ് നേരിട്ടപ്പോൾ ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.5% വീതം ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.20 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 1.59 ശതമാനവും ഇടിഞ്ഞു.

author-image
Prana
New Update
stock market2

സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 29.47 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 75,967.39 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14.20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 22,945.30 ൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികളിൽ എൻ‌ടി‌പി‌സി, സൊമാറ്റോ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സി‌എൽ ടെക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, എഫ്‌എം‌സി‌ജി, മീഡിയ, പി‌എസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ മേഖലകളിൽ 0.5-1.2 ശതമാനം ഇടിവ് നേരിട്ടപ്പോൾ ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.5% വീതം ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.20 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 1.59 ശതമാനവും ഇടിഞ്ഞു.

market