കനത്ത് ഇടിവ് നേരിട്ട് ഓഹരി വിപണി

 വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 800 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 79,543ലെത്തി. 250 പോയന്റ് ഇടിഞ്ഞ് നിഫ്റ്റി 24,200ന് താഴെയുമെത്തി. ലാഭമെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്നത്.

author-image
anumol ps
New Update
stock market

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണിയില്‍ കനത്ത് ഇടിവ് രേഖപ്പെടുത്തി.  വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 800 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 79,543ലെത്തി. 250 പോയന്റ് ഇടിഞ്ഞ് നിഫ്റ്റി 24,200ന് താഴെയുമെത്തി. ലാഭമെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്നത്. ഏഷ്യന്‍ വിപണിയുടെ നഷ്ടവും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. 

മഹീന്ദ്ര ആന്റ് മഹീന്ദ്ര ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 5.39 ശതമാനം. അവരുടെ എസ് യുവിയായ എക്‌സ്‌യു 700 ന്റെ വില കുറച്ചതാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഓഹരിയെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയും നഷ്ടം നേരിടുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡ് മേധാവി ജെറോം പവല്‍ നടത്തിയ പരാമര്‍ശവും വിപണിക്ക് തിരിച്ചടിയായി. നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്നത് പറയാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം വിപണിയില്‍ കനത്ത ഇടിവ് നേരിടുമ്പോഴും മാരുതി സുസുക്കി, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ്, എന്‍ടിപിസി, ടൈറ്റന്‍ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മാരുതി സുസുക്കി 2.11 ശതമാനമാണ് മുന്നേറിയത്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.



sensex