പലിശയില്‍ കുറവില്ല; റിപ്പോ 5.5 ശതമാനത്തില്‍ തുടരും

2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തില്‍ നാല് ശതമാനമായിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു

author-image
Biju
New Update
rbi

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5% ആയി നിലനിര്‍ത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. കൂടാതെ ന്യട്രല്‍ നിലപാട് നിലനിര്‍ത്തി. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയില്‍, ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 700.2 ബില്യണ്‍ ഡോളറിലെത്തി, ഇത് 11 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തില്‍ നാല് ശതമാനമായിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമനെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 29 ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര മാധ്യമങ്ങളെ കാണുന്നത്. ഈ വര്‍ഷത്തെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഇപ്പോള്‍ 6.8% ആയി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രവചിച്ചിരുന്നത് 6.5% ആയിരുന്നു,

ആഗോള വ്യാപാര പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതും താരിഫ് വര്‍ദ്ധനവും പോലുള്ള കാര്യങ്ങള്‍ രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ജിഎസ്ടി ഇളവുകള്‍ പോലുള്ള ആഭ്യന്തര പരിഷ്‌കാരങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി കാണിക്കുന്നുണ്ടെങ്കിലും, ശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

RBI