ഷാറൂഖ് ഖാന്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍

മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഷാറൂഖ് ഖാന്‍ കമ്പനിയുടെ ക്യാമ്പയിനുകളില്‍ പ്രത്യക്ഷപ്പെടും. 

author-image
anumol ps
New Update
shaa

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസിനൊപ്പം ഷാറൂഖ് ഖാന്‍

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ബോളിവുഡ് താരം ഷാറൂഖ് ഖാനെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് മുത്തൂറ്റ് ബ്ലൂ എന്നാണറിയപ്പെടുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഷാറൂഖ് ഖാന്‍ കമ്പനിയുടെ ക്യാമ്പയിനുകളില്‍ പ്രത്യക്ഷപ്പെടും. 

രാജ്യത്തെ വിവിധ പ്രായത്തിലുള്ള ഉപഭോക്താക്കളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതും അവരെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണമെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവയടക്കം ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്.സി.കളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

shah rukh khan brand ambassidor muthoot pappachan group