രാജ്യത്തെ എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവ്

എട്ട് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 1.83 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

author-image
anumol ps
New Update
indian share market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. എട്ട് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 1.83 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 963 പോയിന്റ് മുന്നേറിയിരുന്നു. ടിസിഎസിന്റെ വിപണി മൂല്യം 38,894 കോടി രൂപ വര്‍ധിച്ച് 14,51,739 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസ് ആണ് രണ്ടാമതായുള്ളത്. 33,320 കോടി രൂപ വര്‍ധിച്ച് ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6,83,922 കോടിയായി. റിലയന്‍സ് 32,611 കോടി, ഐസിഐസിഐ ബാങ്ക് 23,676 കോടി, എല്‍ഐസി 16,950 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണിമൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ച ഉണ്ടായ നേട്ടത്തോടെ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 21,51,562 കോടിയായാണ് ഉയര്‍ന്നത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ട മുന്‍നിര കമ്പനികള്‍. എച്ച്ഡിഎഫ്സി ബാങ്കിന് 26,970 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിപണി മൂല്യം 12,53,894 കോടിയായാണ് താഴ്ന്നത്. ഭാരതി എയര്‍ടെലിന് 8,735 കോടിയുടെ നഷ്ടമാണ് നേരിട്ടത്.

 

share market