800 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങി വണ്ടര്‍ലാ ഹോളിഡേയ്‌സ്

കമ്പനി ഓഹരി ഉടമകളുടെ അനുമതി പ്രകാരം ഒന്നോ അതിലധികമോ തവണകളായിട്ടായിരിക്കും മൂലധന സമാഹരണം നടത്തുക.

author-image
anumol ps
New Update
wonderla

പ്രതീകാത്മക ചിത്രം 




ന്യൂഡൽഹി: പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് സ്ഥാപനമായ വണ്ടര്‍ലാ ഹോളിഡേയ്‌സിന് മൂലധന സമാഹരണത്തിന് അനുമതി. 800 കോടി രൂപയുടെ മൂലധന സമാഹരണത്തിനാണ് ബോര്‍ഡ് അനുമതി നല്‍കിയത്. മുന്‍ഗണന ഓഹരികളിലായോ യോഗ്യമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി ഓഹരി ഉടമകളുടെ അനുമതി പ്രകാരം ഒന്നോ അതിലധികമോ തവണകളായിട്ടായിരിക്കും മൂലധന സമാഹരണം നടത്തുക.ഇതുകൂടാതെ അംഗീകൃത ഓഹരി മൂലധനം ഉയര്‍ത്താനും 60 കോടി രൂപയില്‍ നിന്ന് 80 കോടി രൂപയായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിലെ 10 രൂപ മുഖ വിലയുള്ള ആറു കോടി ഓഹരികളെ 10 രൂപ വീതമുള്ള എട്ട് കോടി ഇക്വിറ്റി ഓഹരികളാക്കി മാറ്റും.

അതേസമയം, വെള്ളിയാഴ്ച വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികള്‍ 1.33 ശതമാനം ഇടിഞ്ഞ് 870 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ 12 മാസക്കാലയളവില്‍ ഓഹരി 20 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ വണ്ടര്‍ലായുടെ ലാഭം 63.2 ശതമാനമായിരുന്നു. വരുമാനം 172.9 കോടി രൂപയും. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

wonderla holidays