/kalakaumudi/media/media_files/2025/12/20/bala-she-2025-12-20-07-54-37.jpg)
കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളര്‍ച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊച്ചിയില്‍ ചാനല്‍ അയാം സംഘടിപ്പിച്ച 'ഷീ പവര്‍ 2025' വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം സംവിധാനങ്ങള്‍ സംരംഭക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരല്‍ മേഖലകളില്‍ കേരളത്തില്‍ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റല്‍ മേഖലകളില്‍ സ്ത്രീകളെ സ്വയംപര്യാപ്തതയ്ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം
ചെയ്തു. ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍, പ്രമുഖ വ്യവസായികള്‍, വിദഗ്ധര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
