സ്‌കോഡ കാറുകള്‍ ഇനി ജെം പോര്‍ടല്‍ വഴി വാങ്ങാം

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ പോര്‍ടലായി മാറാനാണ് ജെം ലക്ഷ്യമിടുന്നത്. 

author-image
anumol ps
New Update
skoda

പ്രതീകാത്മക ചിത്രം

കൊച്ചി: സ്‌കോഡയുടെഇന്ത്യന്‍ നിര്‍മിത കാറുകളായ കുഷാഖും സ്ലാവിയയും ഇനി കേന്ദ്ര സര്‍ക്കാരിന്റെ ജെം പോര്‍ടല്‍ വഴി വാങ്ങാം. കേന്ദ്ര- സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് സ്‌കോഡ കാറുകള്‍ ജെം പോര്‍ടല്‍ വഴി വാങ്ങാന്‍ സാധിക്കുക. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ പോര്‍ടലായി മാറാനാണ് ജെം ലക്ഷ്യമിടുന്നത്. 

skoda cars gem portel