എസ്.എന്‍.ഇ.എസ് ഇംസാറില്‍ ദ്വിദിന ദേശീയ സെമിനാര്‍ 'ഇമാകോണ്‍-25' (IMACON-25)

സമാപന സമ്മേളനത്തില്‍ മലബാര്‍ ഗ്രുപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യാതിഥിയായി.ടെക്‌നോ പാര്‍ക്ക് സ്ഥാപകനും മുന്‍ കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന ജി . വിജയരാഘവന്‍ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി എസ് എന്‍ .ഇ എസ് പ്രസിഡന്റും , മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി .വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു

author-image
Biju
New Update
snems

കോഴിക്കോട്: കുന്ദമംഗലത്തെ പ്രമുഖ എം.ബി.എ സ്ഥാപനമായ എസ്.എന്‍.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും (SNES IMSAR) കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും (CMA) സംയുക്തമായി നടത്തുന്ന ദേശീയ സെമിനാറിന്റെ രണ്ടാം ദിന സമ്മേളനം കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജ് ഹോട്ടലില്‍ വച്ചു നടന്നു. ഓട്ടോമോട്റ്റീവ് വ്യവസായത്തില്‍ എ. ഐ വഴിയുള്ള വിപ്ലവ കരമായ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പ്രശാന്ത് റാം കുറുമ്പടേല്‍ സംസാരിച്ചു. തുടര്‍ന്ന് ബിസിനെസ്സിലും മാനേജ്‌മെന്റിലും ടെക്‌നോള ജിക്കല്‍ ഡിസ്ട്രപ്ഷന്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും തന്ത്രപരമായ പരിഹാരങ്ങളും എന്ന വിഷയത്തില്‍ രാംദാസ് നാരായണന്‍ ( ആര്‍ഭിറ്ററേറ്റര്‍, എഴുത്തുകാരന്‍, ഭാവി ശാസ്ത്രജ്ഞന്‍ ലണ്ടന്‍ ) Drബിനു മുഡൂര്‍, ( സ്ഥാപകനും ഡയറക്ടറും, മാനേജ്മന്റ് മീഡിയ, കണ്‍സല്‍ട്ടിങ് ആന്‍ഡ് ചാനല്‍, ബാംഗളൂര്‍) അനൂപ് രാജഗോപാല്‍ (ചീഫ് ടെക്‌നോളജി ഓഫീസര്‍, GXP ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ് ലിമിറ്റഡ്) എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ മലബാര്‍ ഗ്രുപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യാതിഥിയായി.ടെക്‌നോ പാര്‍ക്ക് സ്ഥാപകനും മുന്‍ കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന ജി . വിജയരാഘവന്‍ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി എസ് എന്‍ .ഇ എസ് പ്രസിഡന്റും , മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി .വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.എം.എ പ്രസിഡന്റ് ആനന്ദമണി, ഇംസാര്‍ ഡയറക്ടര്‍ ഡോ. സജി കുര്യാക്കോസ്, എസ്.എന്‍.ഇ.എസ് ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ പി, സി.എം.എ സെക്രട്ടറി സി. എ രവിചന്ദ്ര ശേഖര്‍ എന്നിവര്‍ സംസാരിച്ചു.