സോമിത് ഗോയല്‍
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സേവനദാതാക്കളായ ഐ.ബി.എസ്. സോഫ്റ്റ്വേറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സി.ഇ.ഒ. ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്. ഐ.ബി.എസ്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസിന് മുന്‍പാകെയാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുക.
മൈക്രോസോഫ്റ്റ്, എസ്.എ.പി., ഒറാക്കിള്‍, എ.ഒ.എല്‍. തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത്, ഡല്‍ഹി ഐ.ഐ.ടി., ഫ്രാന്‍സിലെ ഐ.എന്‍.എസ്.ഇ.എ.ഡി. എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.