സോണി ഗ്രൂപ്പുമായുള്ള ലയനത്തില്‍ നിന്ന് പിന്മാറി സീ എന്റര്‍ടെയ്ന്‍മെന്റ്

1000 കോടി ഡോളറിന്റെ മെഗാ ഇടപാടാണ് സീ എന്റര്‍ടെയ്ന്‍മെന്റ്  ഉപേക്ഷിക്കുന്നത്. 

author-image
anumol ps
New Update
sony zee

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: സോണി ഗ്രൂപ്പ് നെറ്റ്‌വര്‍ക്കുമായുള്ള ലയനത്തില്‍ നിന്ന് പിന്മാറി സീ എന്റര്‍ടെയ്ന്‍മെന്റ്. ലയനവുമായി ബന്ധപ്പെട്ട് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി സീ എന്റര്‍ടെയ്ന്‍മെന്റ്  അറിയിച്ചു. കമ്പനി ബോര്‍ഡില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് കമ്പനി വ്യക്തമാക്കി. 1000 കോടി ഡോളറിന്റെ മെഗാ ഇടപാടാണ് സീ എന്റര്‍ടെയ്ന്‍മെന്റ്  ഉപേക്ഷിക്കുന്നത്. 

ലയനത്തിനു ശേഷം ആര് കമ്പനിയെ നയിക്കുമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ തര്‍ക്കം രൂക്ഷമായതോടെയാണ് നടപടിയെന്ന് സോണി ഗ്രൂപ്പ് അറിയിച്ചു. സിംഗപ്പൂര്‍ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററില്‍  ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ച സോണി ഗ്രൂപ്പ് എന്‍സിഎല്‍ടിയില്‍ സമര്‍പ്പിച്ച ലയന അപേക്ഷയും പിന്‍വലിച്ചു. കമ്പനി ഘടന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സീ  എന്റര്‍ടെയ്ന്‍മെന്റ് ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍, മൂവീസ്, മ്യൂസിക് എന്നീ  നാലു വിഭാഗങ്ങളായി പ്രവര്‍ത്തിക്കാന്‍  കമ്പനി ബോര്‍ഡ് അനുമതി നല്‍കി. 

zee entertainment sony group