/kalakaumudi/media/media_files/2025/08/24/whatsapp-2025-08-24-16-04-47.jpeg)
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ 55-ാമത് വാർഷിക പൊതുയോഗം നടത്തി. കാക്കനാട് രാജഗിരി ഓഡിറ്റോറിയത്തിൽ നടന്നപരിപാടി സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പുത്രൻ അധ്യക്ഷതവഹിച്ചു. എസ്.ഐ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.ജി ലാലു വാർഷിക കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് സംഘാഗങ്ങളുടെ വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.