അങ്കമാലിയില്‍ ഒസാക്ക എഡ്യുകെയര്‍ ഒരുക്കിയ വിദേശപഠന സ്‌പോട്ട് അഡ്മിഷന്‍ എഡ്യൂക്കേഷന്‍ എക്‌സ്‌പോ റോജി എം.ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ഒസാക്ക ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ബി ബോസ്, ഡയറക്ടര്‍മാരായ ഡോ. ബിസി ബോസ്, അതുല്‍ പി.ബി എന്നിവര്‍ സമീപം.
അങ്കമാലി : വിദേശ പഠനത്തിന് സ്‌പോട്ട് അഡ്മിഷന്‍ എക്‌സ്‌പോ ഒരുക്കി ഒസാക്ക എഡ്യൂകെയര്‍. റോജി എം. ജോണ്‍ എം എല്‍ എ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം. സി ദിലീപ് കുമാര്‍, ഒസാക്ക ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി. ബി ബോസ്, ഡയറക്ടര്‍മാരായ ഡോ. ബിസി ബോസ്, അതുല്‍ പി. ബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യു കെ, യു എസ് എ, യൂറോപ്പ്, ന്യൂസിലാന്‍ഡ്, കാനഡ, ആസ്ട്രേലിയ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന പഠന പരിപാടികള്‍, സ്‌കോളര്‍ഷിപ്പുകള്‍, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ എഡ്യൂക്കേഷന്‍ എക്‌സ്‌പ്പോയിലൂടെ ലഭ്യമാക്കി. പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി.