8500 രൂപയ്ക്ക് ശ്രീലങ്കയില്‍ പോയി വരാം

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ് ശുഭം ഗ്രൂപ്പ്. നിരക്ക് കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

author-image
Biju
New Update
hg

Rep.Img

ചെന്നൈ: ശ്രീലങ്കയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ ഒന്ന് കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ കാണില്ല, പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ. പക്ഷെ വേണ്ടി വരുന്ന വിമാനക്കൂലിയും കപ്പല്‍ കൂലിയുമൊക്കെ ഓര്‍ക്കുമ്പോള്‍ പലരും അതില്‍ നിന്ന് പിന്മാറാറാണ് പതിവ്. ചിലര്‍ ചോദിക്കാറുണ്ട് രാമേശ്വരത്ത് നിന്ന് നോക്കിയാല്‍ കാണാമല്ലോ അങ്ങ് നീന്തി പോയാല്‍ പോരെ എന്നൊക്കെ. അതുപക്ഷെ പുരണങ്ങളിലൊക്കെ സാധ്യമാകുന്നത് മാത്രമാണ് എന്നാല്‍ ഇനി സംഗതി അങ്ങനാവില്ല.

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ്  പുനരാരംഭിച്ചിരിക്കുകയാണ് ശുഭം ഗ്രൂപ്പ്. നിരക്ക് കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 7.30 ന് നാഗപട്ടണത് നിന്ന്  ആദ്യ സര്‍വീസ് പുറപ്പെടുകയും ചെയ്തു. ഈ സര്‍വീസ് നാലുമണിക്കൂറുകൊണ്ടാ കാങ്കേശന്‍ തുറയിലെത്തുന്നത്. തിരിച്ച് ഉച്ചയ്ക്ക് 1.30-നായിരിക്കും യാത്ര . ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദരരാജ് പൊന്നുസാമി അറിയിച്ചിരിക്കുന്നത്. ഇനി ഇതിന്റെ ചെലവിനെപ്പറ്റി പറയാം. ശ്രീലങ്കയില്‍ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയായി കുറച്ചിരിക്കുകയാണ് കമ്പനി. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. എന്നാല്‍, സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 10 കിലോഗ്രാം ആയി കുറച്ചിട്ടുണ്ട്. പ്രത്യേകം ഫീസ് നല്‍കിയാല്‍ 70 കിലോ വരെ കൊണ്ടുപോകാം.

കാലവര്‍ഷം കാരണം നവംബര്‍ അഞ്ചിന് നിര്‍ത്തിവച്ച കപ്പലിന്റെ സര്‍വീസ് പുനരാരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. ww.sailsubham.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.

Tourism srilanka ecotourism eco tourism heli tourism budget tourism caravan tourism