സ്റ്റാര്‍ലിങ്ക്- ജിയോ എയര്‍ടെല്‍ കരാറില്‍ വിവാദം

സ്റ്റാര്‍ലിങ്കിനെ വളഞ്ഞ വഴിയിലൂടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് സ്റ്റാര്‍ലിങ്കുമായുള്ള കരാര്‍ ഒപ്പുവെച്ചത്.

author-image
Biju
New Update
fts

ന്യൂഡല്‍ഹി : സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനദാതാക്കളായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി രണ്ട് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ കരാര്‍ ഒപ്പുവച്ചതിനെ ചൊല്ലി വിവാദം. 

സ്റ്റാര്‍ലിങ്കിനെ വളഞ്ഞ വഴിയിലൂടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് സ്റ്റാര്‍ലിങ്കുമായുള്ള കരാര്‍ ഒപ്പുവെച്ചത്. 

ഉപഗ്രഹം വഴി ബ്രോഡ്ബാന്‍ഡും മൊബൈല്‍ സേവനവും നല്കുന്ന സ്റ്റാര്‍ലിങ്കിന് ലേലത്തിലൂടെ അല്ലാതെ ഇന്ത്യയില്‍ ലൈസന്‍സ് നല്‍കരുതെന്ന് നേരത്തെ ഈ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നതാണ്. നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദം കാരണമാണ് കരാര്‍ ഒപ്പു വച്ചതെന്നും മസ്‌കിന് ആനുകൂല്യം നല്‍കി മോദി ട്രംപിനെ പ്രീതിപ്പെടുത്താന്‍ നോക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

സ്റ്റാര്‍ലിങ്കിനെ പോലെ സേവനം നല്‍കുന്ന എല്ലാ കമ്പനികള്‍ക്കും ഈ ആനുകൂല്യം നല്കുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Jio airtel starlink