ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി

കമ്പനി തങ്ങളുടെ ആദ്യ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

author-image
anumol ps
New Update
air taxi

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി ആരംഭിക്കാന്‍ ഒരുങ്ങി സ്റ്റാര്‍ട്ടപ്പ് കമ്പനി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇപ്ലെയിന്‍ എന്ന കമ്പനിയാണ് ഇലക്ട്രിക് എയര്‍ ടാക്‌സി ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കമ്പനി തങ്ങളുടെ ആദ്യ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇപ്ലെയിന്‍ വികസിപ്പിക്കുന്നത്. ഇത് എയര്‍ ആംബുലന്‍സായും ഉപയോഗിക്കാം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അനുമതി ലഭിച്ചാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും. 26 കിലോഗ്രാം വരെ വഹിക്കാവുന്ന ഡ്രോണ്‍ സര്‍വീസ് വാണിജ്യാടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

 

startup company electric air taxi CHENNAI